Date: 7/8/2019
By Abe
NL ബുള്ളറ്റ് ന്റെ NOC എടുക്കാൻ വേണ്ടി ശ്രമിക്കുന്നു ഉത്തം ദാദാ യോട് അതിനെ പറ്റി സംസാരിച്ചപ്പോൾ അയാൾ വലിയ ഒരു തുകയാകും അത് കൊണ്ട് വണ്ടി അവിടെ തന്നെ വിട്ടിട്ടു പോകാൻ പറഞ്ഞു, പക്ഷെ അവിടെ വിട്ടാൽ എനിക്ക് പണം കിട്ടില്ല നഷ്ട്ടമാകുമെന്നു ഞാൻ പറയുന്നു. പിന്നീട് വണ്ടിയുമായി കേരളത്തിൽ എത്തിയതായി ആണ് കാണുന്നത് പെങ്ങളുടെ കല്യാണ ദിവസമാണ് കാണുന്നത്. വീട്ടില് രണ്ടു വണ്ടി ഇരിക്കുന്നു. പിന്നെ പെങ്ങളുടെ കല്യാണ ദിവസമാണ് കാണുന്നത് അപ്പോൾ അമ്മ പറയുന്നു എല്ലാവരുംകൂടി പോകണ്ട വീട്ടിലാരെലും വേണം നീ ഇവിടിരിക്കണം. എന്റെ പെങ്ങളുടെ കല്യാണത്തിന് ഞാനെന്തു കൊണ്ട് പങ്കെടുത്തു കൂടാ. ഞാൻ ചിന്തിക്കുന്നു ബുള്ളറ്റ് കൊണ്ട് പോയാലോ ദൂരമാണ് എങ്കിലും വണ്ടിക്കൊരൊട്ടവുമാകും. സമയമായി പോകാൻ പക്ഷെ എനിക്ക് ഒരുങ്ങാൻ കഴിയുന്നില്ല. എന്താണ് ഒരുങ്ങാൻ പറ്റാത്തത് എന്നു മനസിലാകുന്നില്ല. ആരോടെക്കെയോ ബഹളം വയ്ക്കുന്നുണ്ട് ഞാൻ. പിന്നെ bus ഇൽ പോകാമെന്നു തീരുമാനിക്കുന്നു