Date: 7/9/2019
By Abe
ഞാൻ ഒരു സിനിമ കണ്ടു കൊണ്ടിരിക്കുന്നു "ഉന്നൈപ്പോൽ ഒരുവൻ " പോലെ ഒക്കെ ഇരുന്നു തുടക്കത്തിൽ. മോഹൻലാൽ, കമൽ ഹസ്സൻ, പ്രകാശ് രാജ് എന്നിവരെ കാണുന്നുണ്ട് മോഹൻലാൽ പോലീസ്, കമൽ കറുത്ത വസ്ത്രമൊക്കെ ധരിച്ചു. കമൽ പ്രകാശ് രാജ് നെ തല്ലുന്നു. പക്ഷെ ഈ ടൈം ഞാൻ സിനിമ കാണുകയല്ല ഇതൊക്കെ നേരിട്ട് കാണുകയാണ്. പ്രകാശ് രാജ് നെ അടിച്ചു ഒരു ആറ്റിലേക്കെടുത്തു എറിഞ്ഞിട്ട് കമൽ പോയി. ആറിന്റെ തീരത്തു മണൽ തിട്ടയിൽ മലർന്നു കിടക്കുന്നു പ്രകാശ്, തന്റെ നായ കൂടെ തന്നെ ഉണ്ട്. പെട്ടെന്ന് കമലിനോടുള്ള അതിയായ ദേഷ്യം കാരണം അയാൾ കയ്യിലിരുന്ന മഴു എടുത്തു നായയെ ഒറ്റ വെട്ടു, വാ പൊളിച്ചിരുന്ന പട്ടിയുടെ വായിൽ തന്നെ വെട്ടി, പട്ടി ചത്തു മഴുവിൽ തറച്ചിരുന്നു. എനിട്ട് പട്ടി തറച്ചിരുന്ന മഴു അതുപോലെ എടുത്തോണ്ട് അലറിക്കൊണ്ട് അയാൾ ഓടി വന്നു, വഴിയിൽ നടന്നു പൊയ്ക്കൊണ്ടിരുന്ന ഒരാളെ വെട്ടി രണ്ടു തുണ്ടമാക്കി. എന്നിട്ട് വേറെ ഒരാളെ പൊക്കി എടുത്തു കാലേ പിടിച്ചു നിലത്തടിച്ചു. ഇത് കണ്ടു നിന്ന ഞാനും അഭിയും കുറച്ചു ദൂരേക്ക് മാറി നിന്ന് നോക്കി ഇയാളുടെ കയ്യിലെങ്ങാനും ചെന്ന് പെട്ടാൽ പോക്കാണ്. പ്രകാശ് രാജ് തന്റെ എതിരാളിയെ കണ്ടെത്തി പക്ഷെ എതിരാളിയുടെ മുഖം വ്യക്തമല്ല അയാൾ പ്രകാശിനെ ഇട്ടു അടിക്കുന്നു. കാലേ വരി ഒരു മരത്തിൽ അടിക്കുന്നു, അന്നരം പ്രകാശ് ഒരു ചവച്ചരച്ചു bublegum വലിയുന്ന പോലെ വലിഞ്ഞു, പാമ്പിനെ പോലെ മരത്തിൽ ചുറ്റി പിടിച്ചു. നിലത്തടിച്ചപ്പോൾ ഒരു സ്റ്റിക്കർ പോലെ നിലത്തൊട്ടി പിടിച്ചു. അപ്പോൾ അയാൾക്കു മനസിലായി ഇയാൾക്കെന്തോ പൈശാചികമായ ശക്തിയുണ്ട് എന്നു. പ്രകാശിനെ ഉപേക്ഷിച്ചിട്ട് അയാൾ പോയി. ആപ്പോളാണ് പ്രകാശിന് ഒപ്പം ഒരു പെൺകുരങ്ങിനെ ശ്രദ്ധിച്ചത് ചെറിയതായി ഒരു പെൺകുട്ടിയെ പോലെ പൊട്ടും വളകളുമൊക്കെ ധരിച്ചിട്ടുണ്ട്. അവിടെ പോലീസ് വേഷത്തിൽ നിന്ന മോഹൻലാൽ നോട് പ്രകാശ് പറയുന്നു, ദേ ഞാനും കുരങ്ങുമായിട്ടാണ് ഇപ്പോൾ പരിപാടിയൊക്കെ. എന്റെ ഭാര്യയെ ഞാൻ കൊന്നു കളഞ്ഞു പകരം ഇപ്പോൾ ഇതാണ് എന്റെ ഭാര്യ. ഞാൻ അഭിയെ വിളിച്ചു കാണിക്കുന്നു ഒരു അറപ്പ് തോന്നിയപ്പോൾ ഞങ്ങൾക്ക്. ഞാൻ പിന്നീട് കാണുന്നത് C Centre ആണ്. അവിടെ എനിക്ക് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വഴി തെറ്റുന്നുണ്ട്, massage parlour ന്റെ അതിലെ ഒക്കെ പോകുന്നുണ്ട് പക്ഷെ ലക്ഷ്യ സ്ഥാനത്തു എത്താൻ കഴിയുന്നില്ല പിന്നീട് സ്റ്റേഷനിൽ എത്തി, പക്ഷെ സ്റ്റേഷനായി കാണുന്നത് ആദ്യമായി ഞാൻ പഠിച്ച സ്കൂൾ ആണ്. അതിന്റെ staff room ഒക്കെ ഉള്ള ബ്ലോക്ക് ഏറ്റവും മുകളിലത്തെ നിലയിലുടെ നടക്കുന്നു. അപ്പോളാണ് shaik നെ കാണുന്നത് lab ല്. ഞാനിങ്ങനെ ഓർക്കുന്നു എന്നോട് ആരോ പറഞ്ഞായിരുന്നു അവനിപ്പോൾ ഇവിടെ ആണ് ജോലി ചെയ്യുന്നതെന്ന് അവനു കൈ കൊടുത്തു. പിന്നീട് ഒരു മുറിയിൽ കയറി എന്തോ ആവശ്യത്തിന് കുറെ paper ഒക്കെ എടുത്തോണ്ട് ഞാൻ വരുന്നു, paper ന്റെ പിന്നെ വശത്തു ഞാൻ തന്നെ പണ്ട് എഴുതിയ കുറെ കാര്യങ്ങൾ പിന്നെ ഞാൻ എന്റെ മുറിയിൽ വിശ്രമിക്കുന്നത് കണ്ടു എന്റെ മുറി C Center ലെ തന്നെ ഒരു മുറിയായി ആണ് ഞാൻ കണ്ടത് മുറിയിൽ ഒരു സായിപ്പും മദാമ്മയും ഉണ്ട്. ഒരു എട്ടുകാലി മുറിയിൽ വന്നതായി കണ്ടു, സായിപ്പതിനെ പിടിക്കുന്നു, അപ്പോൾ പണ്ടേ എട്ടുകാലിയെ പേടിയായ എനിക്കൊരു സംശയം ഇയാളത്തിനെ എന്റെ എന്റെ പുറത്തേക്കിടാൻ പോകുവനോ. ഞാനൊന്നും അറിയാത്ത മട്ടിന് മുറിയിൽ നിന്നും ഇറങ്ങി അങ്ങോട്ട് മാറി നിന്നു. ഞാനവിടെ അവിടെ നിന്നതറിയാതെ സായിപ്പ ചിലന്തി കൊണ്ടുവന്നു അങ്ങോട്ട് തന്നെ എറിഞ്ഞു. എനിക്കങ്ങു ദേഷ്യം വന്നു. എന്റെ മുറിയിൽ ഒരു തോക്കിരിപ്പുണ്ടായിരുന്നു, അതിപ്പോൾ കാണുന്നില്ല. സായിപ്പെട്ടുകലി കളഞ്ഞപ്പോളിനി അതും എടുത്തെറിഞ്ഞോ എന്നു നോക്കാൻ ഞാനവിടെ ഒക്കെ പോയി നോക്കി. പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത് ഞാൻ നഗ്നനാണ്. പെട്ടെന്ന് ഞാൻ കൈ വെച്ച് മറക്കാവുന്ന ഭാഗമൊക്കെ മറച്ചു കൊണ്ട് എന്റെ തുണിയൊക്കെ തപ്പി നടക്കുന്നു എങ്ങും കാണുന്നില്ല. ഞാനോർക്കുന്നു നേരത്തെ ഇവിടെ എങ്ങും ആരും ഇല്ലായിരുന്നു ഇപ്പോൾ ഇവിടെ മുഴുവൻ ആളായല്ലോ, കൂടുതലും വിദേശികളായതിനാൽ ഒരു സമാധാനം ഉണ്ട്. ഞാനെന്റെ മുറിയിലേക്ക് പോകുന്നു അവിടെ മുഴുവൻ വിദേശി പെണ്ണുങ്ങളാണ്, കൊച്ചു കുട്ടികൾ മുതൽ അമ്മൂമ്മ മാര് വരെ ഉണ്ട്. ഞാൻ മുറിയിലേക്ക് കടന്നു നാണം മറക്കാൻ ഒന്നും കിട്ടാത്തോണ്ടു ജനലിന്റെ കർട്ടൻ ഇങ്ങനെ ചുറ്റിപിടിച്ചു കൊണ്ട് നിന്നു. അപ്പോൾ ഒരു അമ്മുമ്മ മദാമ്മ ചോദിക്കുന്നു ഈ ഇന്ത്യക്കാരെക്കെ എന്താണീ അവശ്യമില്ലാതെ നാണിക്കുന്നേ ഷഡി ഇട്ടിട്ടുണ്ടല്ലോ പിന്നെന്താ. അപ്പോളാണ് ഞാൻ ശ്രദ്ധിക്കുന്നത് ഞാൻ underwear ധരിച്ചിട്ടുണ്ട്, എന്നാൽ പിന്നെ കുഴപ്പമില്ല ഞാൻ മുറി മുഴുവൻ എന്റെ മുണ്ട് നോക്കി കിട്ടിയില്ല പിന്നെ PT Kit ന്റെ lower കിട്ടി അതിടുമ്പോൾ സായിപ്പ് പറയുന്നു നാളെ രാവിലെ 04 മണിക്ക് health run ഒണ്ടു അറിയാമല്ലോ, ഇതിട്ടുണ്ട് കിടന്നാൽ മതി രാവിലെ direct അങ്ങ് എഴുന്നേറ്റു പോകാം ഞാനോർക്കുന്നു രാവിലെ 04 മണിക്ക്, ഒന്നുറങ്ങാൻ പോലും സമ്മതിക്കില്ല. ഞാൻ കുറച്ചു beef വാങ്ങാൻ ഒരു ചേരി സ്ഥലത്തു വന്നതാണ്. Beef ആണെന്ന് വടക്കൻ ഹിന്ദുക്കൾ വല്ലോം അറിഞ്ഞാൽ പണി കിട്ടും . ഞാൻ കമൽ ഹസ്സനെ വിളിക്കുന്നു. "ഹാ ഞാനിവിടെ എത്തി " "നിൽക്കുന്ന സ്ഥലത്തിന് അടയാളം പറ " "ഒരു മുസ്ലിം പള്ളിയുടെ മുന്നിലാണ്, അല്ല ഇത് ഒരു മുസ്ലിം വീടാണ് എന്നെ ഒള്ളു കതകിലേക്കെ പച്ച paint അടിച്ചിട്ടുണ്ട് " "Ok ഒരു mediam പീസ് ആയി cut ചെയ്യിക്കണം "