Date: 7/11/2019
By ramanan
തുടക്കം ഒരു ബസ് സ്റ്റാൻഡ് ആണ് അവിടെ സുഹൃത്തായ ഫിറാസ് വലത്തെ ചെവിയിൽ ചെറിയ ഒരു മുറിവോടെ നില്കുന്നു... എന്താണെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു റേഡിയേഷൻ കൊണ്ട് പൊള്ളിയത് ആണ് എന്ന്.... അവന്റെ അടുത്ത് കുറച്ച് നേരം നിന്നപ്പോളേക്കും എനിക്കും ഇടത്തെ ചെവിയിൽ എന്തോ അസ്വസ്ഥത അനുഭവപെട്ടു തുടങ്ങി....... എന്റെ ഇടത്തെ ചെവിയും പൊള്ളിയിരിക്കുന്നു!! പിന്നെ അടുത്ത സീന് ഒരു ksrtc ബസ് വരുന്നു ഒരു പാട് പിള്ളേർ അവിടെ ഉണ്ട് അവന്മാർ ഒകെ ബസിൽ ചാടി വലിഞ്ഞു കയറുന്നു....എനിക്ക് ആണെങ്കിൽ ഇ ചെവിയും വച് ഇ തിക്കി കേറാനും പറ്റില്ല.... റാഡിഷൻ കൊണ്ട് ആയത് കൊണ്ട് അതികാരനേരം വച്ചു കൊണ്ട് ഇരിക്കാനും പറ്റില്ല.... പിന്നെ ഒന്നും നോക്കിയില്ല ksrtc യുടെ ഡ്രൈവറെ വലിച്ചു താഴെ ഇട്ടു ഡ്രൈവിങ് സീറ്റിൽ കേറി ഇരുന്നു.... ഇടത്തെ കയ്യ് ചെവിൽ പിടിച്ചത് കൊണ്ട് ഗിയർ ഇടാൻ ബസ്സിൽ ഉണ്ടായിരുന്ന ഒരു പയ്യനോട് പറഞ്ഞു വണ്ടി ഓടിച്ചു കൊണ്ടേ എങ്ങോട്ടാ poyi..... പിന്നെ ഇ സംഭങ്ങൾ എല്ലാം പോയി വേറെ ഒരു scene ഇൽ ആണ് ഞാൻ പ്രത്യക്ഷപ്പെടുന്നത് എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്തിന്റെ കല്യാണം ആണ്... അവൾ എന്നെ വിളിക്കുന്നു.... പക്ഷെ കല്യാണത്തിന് ഓഡിറ്റോറിയത്തിൽ ഞാൻ ഇല്ല (അവളുടെ വീട്ടിൽ ആണ് എന്ന് തോന്നുന്നു എന്തോ ഒരു ഹെല്പ് നു വേണ്ടി പോയത് ആണ് പക്ഷെ ആ പണി തീരാത്തത് കൊണ്ട് കല്യാണം കൂടാൻ പറ്റിയില്ല ) അവൾക് ഒരു ലൈൻ ഉണ്ട് (reality) പക്ഷെ അവൻ അല്ല വരൻ വേറെ ആരാണ്ടോ ആണ്... (sad bgm) അത് എങ്ങനെ സംഭവിച്ചു എന്ന് ഒരു പിടീം ഇല്ല കല്യാണം ഒകെ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ഞാൻ അവളെ കാണുന്നു പക്ഷെ അവൾ എന്നോട് മിണ്ടുന്നില്ല... അവൾക് എന്തോ വല്ലാതെ സങ്കടം ഉള്ളത് പോലെ..... പിന്നെ എങ്ങനെയോ ഞാൻ അറിഞ്ഞു അവളുടെ ഭർത്താവ് ഷമ്മി നെ പോലെ ഒരാൾ ആയിരുന്നു എന്ന് (കുമ്പളങ്ങി ന്യ്റ്റ് സിനിമയിലെ ഷമ്മി )...പക്ഷെ അത്ര physco അല്ല...എന്നാലും ഒരു 40%physco ആണ് (Sad bgm)...എനിക്കും അത് കണ്ടു സങ്കടം വരുന്നു....! പിന്നെ ഒന്നും ഓർമ ഇല്ല !!!!!