Date: 7/26/2019
By sujith21kumar
ഇന്ന് 2 സ്വപ്‌നങ്ങൾ കണ്ടു. ഗൗരിയുടെ ഫ്ലാറ്റിന്റെ 2 പ്രവേശന കവാടത്തിലും ഞാൻ അവളെ കാത്തുനിന്നു. അപ്പോൾ ഒരു ചേച്ചി പറഞ്ഞു. അവൾ അമ്പലത്തിലേക്ക് പോയെന്ന്. പിന്നെ ഞാൻ അമ്പലത്തിലേക്ക് പോയി. പുറത്തു നിന്ന് നോക്കിട്ട് അവളെ കണ്ടില്ല. അകത്തു കയറാമെന്ന് വച്ചാൽ. ഞാൻ ഷോർട്സ്ആണ് ഇട്ടിരിക്കുന്നത്. അടുത്ത സ്വപ്നത്തിൽ ഞാൻ പത്രമിടുകയാണ്. നല്ല മഴയാണ് അനിയത്തി എനിക്ക് സഹായിയായി പിന്നിലുണ്ട്. ഹരിതയുടെ വീട് എത്തിയപ്പോൾ ഒരു ചേച്ചി പത്രം വാങ്ങാൻ വന്നു. ഒരു മുടന്തിയായ സ്ത്രീ. അങ്ങനെയൊരു കഥാപാത്രത്തെ ഞാൻ മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല അവിടെ. ലീലച്ചേച്ചിയുടെ വീട്ടിൽ പത്രമിട്ടപ്പോൾ. അത് വെള്ളത്തിലേക്ക് വീണു. അവന്തികയുടെ ഇടവഴി എത്തിയപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഞാൻ ഷർട്ട് ഇട്ടട്ടില്ല. പക്ഷെ നേരത്തെ ഉണ്ടായിരുന്നതുമാണ്. നോക്കിയപ്പോൾ അത് എന്റെ കൈത്തണ്ടിൽ.