Date: 7/8/2019
By VishnuSagar.P
സഹപാഠികളായിരുന്ന രണ്ട് പേർ ഉൾപ്പെട്ട സ്വപ്നം. ഞാനും സുഹൃത്തും ഒരു ഉയർത്തിലുള്ള സ്ഥാപനത്തിലാണുള്ളത്. കെട്ടിടത്തിൽ നിന്നും പുറത്തേക്ക് വരാൻ ആദ്യത്തെ നിലയിൽ നിന്ന് ചാടുന്നു. തുടർന്ന് വീണ്ടും ചാടി താഴെ എത്തുന്നു. തുടർന്ന് സുഹൃത്ത് അതിവേഗത്തിൽ ഓടി. ഞാനം വേഗത്തിൽ പിന്തുടർന്നു. ചുറ്റുമുള്ള വസ്തുക്കളെയും ആളുകളെയും തട്ടാതെ സമർത്ഥമായാണ് ഓടുന്നത്.തുടർന്ന് 3 ഭാഗത്തേക്ക് പോവുന്ന ഒരു സ്ഥലത്ത് എത്തി ഓട്ടം നിർത്തി. അവിടെ മറ്റൊരു സുഹൃത്ത് നിൽക്കുന്നു. ഏതോ ഒരു സ്ഥലത്തേക്ക് ആ വഴികൾ എത്തിക്കുമോ എന്ന് ഞാൻ അവനോട് ചോദിയ്ക്കുന്നു. എന്നാൽ ആ വഴികളൊന്നും അങ്ങോട്ടെല്ലെന്ന് അവൻ പറഞ്ഞു.