രക്ഷപ്പെടൽ😎

Date: 8/5/2019

By Arun828

ആരുടെയൊക്കെയോ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ആണ് ഞങ്ങളെ മെന്റൽ ഹോസ്പിറ്റലിൽ ആക്കുന്നത്.. എന്നെയും എന്റെ 2 ഫ്രണ്ട്സിനെയും.വട്ടൊന്നും ഇല്ലാതെ അവിടെ കിടക്കേണ്ടി വന്നത് കൊണ്ടായിരിക്കാം രക്ഷ പെടനം എന്ന് ഉറപ്പിച്ചത്. എന്റെ ഫ്രണ്ട് സഫ്വാൻ വേറെ blockl ആയിരുന്നു ഞാൻ രക്ഷപെടുന്നതിന് മുമ്പ് ഞാൻ അവനോട് പറഞ്ഞിരുന്നു ഞാൻ ഇവിടുന്ന് രക്ഷപെടാൻ പോവുകയാണ് ഇന്ന് നിന്നെ കൂടെ കൂട്ടാൻ പറ്റില്ല പക്ഷെ ഇന്ന് ഞാൻ ഇവിടുന്ന് രക്ഷപെടുകയാണെങ്കിൽ അഞ്ചാം ദിവസം ഞാൻ മരിച്ചിട്ടിലെങ്കിൽ ആ കാടിന്റെ ഭാഗത് വരും നിന്നെയും കൊണ്ടു പോവാൻ . അസറിനോടും പറഞ്ഞേക് എന്ന് പറഞ്ഞു. ആ മെന്റൽ ഹോസ്പിറ്റലിന്റെ ഒരു side കാടാണ് .അങ്ങനെ ഞാൻ രക്ഷപെട്ടു അഞ്ചാം ദിവസം കാട്ടിലൂടെ കുറെ നടന്ന് ഞാൻ ആ ഹോസ്പിറ്റലിന്റെ ഒരു sidel എത്തി അവിടെ എന്നെയും കാത്ത്‌ അവർ നിൽക്കുന്നുണ്ടായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി അങ്ങനെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വർത്താനം പറഞ്ഞു നിന്ന് സമയം പോയതറിഞ്ഞില്ല ...ഞാൻ ഇവരോട് സംസാരിക്കുന്നത് ആരോ കണ്ടു അവർ ഞങ്ങളെ പിടിക്കാൻ വേണ്ടി വരുന്നു...ഞാൻ ഇവരെയും കൂട്ടി കാട്ടിലൂടെ ഓടാൻ തുടങ്ങി എല്ലാവരും ഉപയോഗിക്കുന്ന കാട്ടു വഴിയിലൂടെ ആണ് ഞാൻ അങ്ങോട്ട്‌ പോയത് പക്ഷെ തിരിച്ചു പോവുമ്പോ വേറെ വഴിയിലൂടെ ഓടി. ഒരു സ്ഥലത്തു സഫ്വാൻ ഓടി കയറാൻ പറ്റാതെ നിരങ്ങി വീണു അവിടെ അസർ സഫ്വാനെ പിടിച്ച് കയറ്റാൻ നോക്കി അവസാനം ഞാൻ തന്നെ വലിച്ചു കയറ്റി. വീണ്ടും ഞങ്ങൾ ഓടി മെയിൻ റോഡിൽ എത്തി...അവിടുന്നു കുറച്ച് മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ ടൌൺ കണ്ടു.ഞങ്ങളെയും തപ്പി നടക്കുകയാണ് മെന്റൽ ഹോസ്പിറ്റലിലെ ആൾക്കാർ...ഞങ്ങൾ അവിടെ ഉള്ള ഒരു ഹോട്ടലിൽ ഓടി കയറി ...ഭക്ഷണം കഴിക്കാൻ ഉള്ള പൈസ ഒന്നും കയ്യിൽ ഇല്ല ഞങ്ങൾ കൈ കഴുകി പുറത്തിറങ്ങി. എന്റെ കൈ നോക്കിയപ്പോൾ അതിൽ ചോര ഉണ്ടായിരുന്നു സഫ്വാനെ പിടിച്ച കയറ്റാൻ നോക്കിയപ്പോൾ എന്തോ കല്ല് കൊണ്ട് മുറിഞ്ഞതാണ്. ഞാൻ വീണ്ടും ഹോട്ടലിന്റെ ഉള്ളിൽ കയറി കൈ ഒന്നൂടെ കഴുകി പുറത്തിറങ്ങിയപ്പോ കാണുന്നത് സഫ്വാൻ അസറിന്റെ കോളർ പിടിച്ച് നിൽക്കുന്നതാണ്...ഇവിടെ വരെ എത്തിയിട്ട് ഒരുമാതിരി പരിവാടി കാണിച്ചാൽ എന്റെ സ്വഭാവം മാറും എന്നാണ് സഫ്വാൻ അവനോട് പറയുന്നത്.ഞാൻ ചോദിച്ചപ്പോ ഒന്നും വിട്ടു പറഞ്ഞില്ല...ഞങ്ങൾ അവിടെ ചെറായി ബീച്ച് എന്ന ബോർഡ് വെച്ച ഒരു ബസ് കണ്ടു ഓടി അങ്ങോട്ട് പോയി എത്രെ ആണ് ടിക്കറ്റ് എന്നു ചോതിച്ചു 300 രൂപ ഒരാൾക്കെന്ന് പറഞ്ഞു ...ആകെ 500 രൂപയാണ് കയ്യിൽ ഉള്ളത് പിന്നെ ഞാൻ നോക്കിയപ്പോൾ അസറിന്റെ അവിടെയെങ്ങും കണ്ടില്ല ആൾ കൊറച്ചു കുഴപ്പകാരൻ ആണ്..സ്വഭാവം ശെരിയല്ല എന്ന് ഞങ്ങൾക് അറിയാമായിരുന്നു....അതുകൊണ്ട് ഞങ്ങൾ വീണ്ടും ഹോട്ടലിന്റെ ഉള്ളിൽ കയറി ഒളിച്ചു നിന്നു...എപ്പോ വേണമെങ്കിലും അവർ ഞങ്ങളെ പിടിക്കും എന്ന് തോന്നിയിരുന്നു....എന്റെ അച്ഛൻ ആ ഹോട്ടലിൽ ഇരിക്കുന്നത് ഞാൻ കണ്ടു അച്ഛനോട് പോയി പൈസ ചോതിച്ചു ..അപ്പൊ അച്ഛനും കൂടെ വരാം എന്ന് പറഞ്ഞു....അത് ചിലപ്പോ ഞങ്ങൾ പിടിക്ക പെടാൻ സാധ്യത ഉണ്ടെന്ന് തോന്നി ഞങ്ങൾ രണ്ട് പേരും ഹോട്ടലിന്റെ പുറത്തേക്കി വന്നു...നേരെ കണ്ടത് ഒരു nilambur ബസ് ആണ് അതിൽ പോയി കയറി സീറ്റ് ഇല്ല .. ബസ് കുറച്ച മുന്നോട്ട് നീങ്ങി കുറച്ച് മുന്നോട്ടു പോയി ഒരു സ്ഥലത്ത് എത്തിയപ്പോ ബസ് side ആക്കി...ആ റോഡിന്റെ ഓപ്പോസിറ് സൈഡിൽ അസർ നിന്ന് ഇളന്നി കുടിക്കുന്നുണ്ടായിരുന്നു കുറെ വിളിച്ചു ബസിൽ കയറാൻ പറഞ്ഞു അവൻ കേട്ടില്ല...ബസ് മുന്നോട്ട് നീങ്ങി..ഞാനും സഫ്വാനും രീക്ഷപെടലിനെ പറ്റി എന്തൊക്കൊയോ സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു... കുറെ കാലങ്ങൾക് ശേഷം ആണ് സ്വപ്നത്തിൽ ഞാൻ successfull ആയി ഒരു misssion complete ചെയ്യുന്നത്.. വളരെ സന്തോഷം നിറഞ്ഞ ഒരു മോർണിംഗ്😍😍😍😋