വയനാടൻ യാത്ര

Date: 7/7/2019

By Aswajith

ഫാമിലി ആയിട്ട് വയനാട് കാണാൻ പോയതാണ്. ഒരു ടീ പ്ലാന്റാഷൻ കഴിഞ്ഞു അതിനടുത്തുള്ള വീട്ടിലേക്കു കയറാൻ നോക്കുമ്പോഴേക്ക് വീടിന്റെ പുറക് വശത്ത് മേലെ തേയില തോട്ടത്തിൽ ഒരു കരടി എന്തിനെയോ കൊന്നു തിന്നുന്നു.. എല്ലാവരും പരിഭ്രാന്തരായി വേഗം വീട്ടിലേക്കു കയറാൻ നോക്കി. വീടിന്റെ മുൻപിൽ ഒരു കാട്ടാന നിക്കുന്നുണ്ടായിരുന്നു അത് പക്ഷെ ഞങ്ങളെ ഒന്നും ചെയ്തില്ല.. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ആ വീട്ടിലേക്ക് കയറിയില്ല ആളുടെ ഭാര്യ വീടായിരുന്നു അത്. ഭാര്യ വീട്ടുകാരുമായി അത്ര രസത്തിൽ അല്ലാത്തത് കൊണ്ടായിരുന്നു അത്. പക്ഷെ ആനയെ കണ്ടപ്പോൾ ആളും ഓടി അകത്തു കയറി. ഞങ്ങൾ വീടിന്റെ ഓഫീസ് റൂമിന്റെ ജനലിലൂടെ പുറകോട്ട് റോഡിലേക് നോക്കി. കൊറേ ആളുകൾ ഓരോ ജീവികളെ പേടിച്ചു ഒടുന്നുണ്ട്. കരടിയെ കാണാനില്ല. പെട്ടെന്ന് കൊറേ ആളുകൾ തേറ്റ വരുന്നു എന്ന് അലറിക്കൊണ്ടു ഓടി വരുന്നു.. കുറച്ചു ആളുകൾ പടക്കം കത്തിച്ചു ആളുകൾ ഓടി വരുന്ന വഴിയിലേക്ക് എറിയുന്നു. ഒരു കാട്ടുപന്നി ഓടി വരുന്നു വല്യ തേറ്റ ഒക്കെ ഉണ്ട്. അത് അവിടെ ഒരു ചെറിയ മോളും അതിന്റെ അനിയത്തിയും ഓടാൻ വയ്യാതെ കുടുങ്ങി നിൽപ്പുണ്ടായർന്നു അവരുടെ അടുത്തേക് ഓടി വന്നു കുറച്ചു നേരം നിന്നു. അവരെ ഒന്നും ചെയ്തില്ല. അത് അവിടുന്നു തിരിഞ്ഞു ഒരു സ്ത്രീയെ കുത്തിമറിച്ചിട്ടു. പെട്ടെന്നു ഞാനും അച്ഛനും ഒരു ഓട്ടോയുടെ ഉള്ളിലായി ആ വഴിയിലൂടെ ടൗണിലേക് പോവുകയാണ് പുൽപ്പള്ളി പാമ്പ്ര റൂട്ട് ആണ്. വഴിയിൽ മാനിനെയും ആനയെയും ഒക്കെ കാണുന്നുണ്ട്. അച്ഛൻ ഫോണിൽ അതിന്റെ മുന്നേ പോയ ഏതോ ഒരു സ്ഥലത്തെ വീഡിയോ കാണിച്ചു തന്നു. ഓട്ടോ ഡ്രൈവറും ഫോൺ വാങ്ങിച്ചു അത് കണ്ടു. വണ്ടി നല്ല സ്പീഡിൽ ആയർന്നു പോയിക്കൊണ്ടിരിക്കുന്നത്. ടൗണില് എത്തി അച്ഛൻ 2000 ന്റെ നോട്ട് ഓട്ടോക്കാരാണ് കൊടുത്തു. ചേഞ്ച്‌ ഇല്ല എന്ന് പറഞ്ഞപ്പോൾ അച്ഛൻ atm നോക്കാം എന്നും പറഞ്ഞ് അടുത്തുള്ള എടിഎം ലെക് നടന്നു 2000 തിരിച്ച വാങ്ങിയിരുന്നില്ല. ഓട്ടോക്കാരൻ അതും കൊണ്ടു ഒറ്റ പോക്ക് പോയി. ഞാൻ ഒരു ഊടുവഴിയിലൂടെ ഓടി ഓട്ടോക്കാരനെ പിടിച്ചു അവന്റെ കയ്യിൽ നിന്നും 2000 വാങ്ങിച്ചു.. അവൻ എന്നെ തെറി വിളിച്ചപ്പോൾ അവനെ ഇടിച്ചു.. അപ്പഴേക്കും അവിടെ നിറയെ ആളുകൾ കൂടി. അവരോടു കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അവരും അവനു രണ്ടു കിട്ടണം എന്നു പറഞ്ഞു. And i woke up..