Date: 7/7/2019
By Aswajith
വീട്ടിൽ നിന്നും എന്തോ ഫങ്ങ്ഷൻ കഴിഞ്ഞു ലേറ്റ് ആയിട്ടാണ് ഞാൻ സ്കൂളിലേക്ക് പോവുന്നത്. സ്കൂളിന്റെ പുറകു വശത്തൂടെ ഞാൻ അകത്തേക്ക് കയറി. ഞാൻ ചെല്ലുമ്പോ പ്രാർത്ഥന നടക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും ഞാൻ ക്ലാസിൽ കയറാതെ അവിടെയുള്ള കുട്ടികൾ ഒക്കെ കാണുന്ന വിധത്തിൽ സ്കൂൾ മുഴുവൻ ഒന്നു ചുറ്റി നടന്നു വീട്ടിലേക്ക് തന്നെ തിരിച്ചു പോന്നു.. 'അമ്മ എന്താ ഇങ്ങു തന്നെ പൊന്നേ എന്നു ചോദിച്ചപ്പോ അവിടെ ക്ലാസ്സ് ഒക്കെ തുടങ്ങിപ്പോയി ഞാൻ ലേറ്റ് ആണ് എന്ന് പറഞ്ഞു.