Date: 7/7/2019
By Abe
ഞാനിങ്ങനെ ഒരു സ്ഥലത്തു ജലദോഷം പിടിച്ചിരിക്കുന്നു. രണ്ടു പെൺകുട്ടികൾ അവിടെ ഇരുന്നു എന്തെല്ലാമോ പറയുന്നുണ്ട്, ഇവർ എന്നെ എന്താണ് ശ്രദ്ധിക്കാത്തതു. ഞാനവിടുന്നു എഴുന്നേറ്റു പോകുന്നു, എന്റെ പഴയ ഹോസ്റ്റലിന്റെ വരാന്തയാണ് കാണുന്നത്. ഞാനാദ്യം പഠിച്ച സ്കൂളിന്റെ staff room ഒക്കെ ഉള്ള നിലയിൽ ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് കൊണ്ട് corridor ന്റെ അത് വഴി താഴ്ത്തേക്കു ഇറങ്ങാൻ നോക്കുമ്പോൾ, Smart gang leader SM മായി സംസാരിക്കുന്നു അവൻ പറയുന്നു താഴെ നിന്നും ഒരാൾ കയറി വരുന്നുണ്ട്, ഞങ്ങൾ പകുതി തമാശ നിറഞ്ഞ ഭയത്തോടെ അയാള് വരുന്നോ എന്നു ഒളിഞ്ഞു നോക്കികൊണ്ടിരുന്നു. അപ്പോൾ ഒരു മുടി നരച്ച മനുഷ്യൻ മുകളിലേക്കു step കയറി വരുന്നു. ഞാൻ SM ഓട് ചോദിക്കുന്നു ഇതാണോ സർ പറഞ്ഞ ആളു ഞാൻ അതിന്റെ രണ്ടാമത്തെ നിലയിലേക്കിറങ്ങുന്നു, അവിടം ആകെ മൂടി കിടക്കുന്നു ചെറിയ മഞ്ജു പോലെ, അപ്പോൾ എനിക്ക് തോന്നുന്നു ഇവിടെ എങ്ങും ഒന്നുമില്ല. എല്ലാം മൂന്നാമത്തെ നിലയിൽ മാത്രമാണ്. പിന്നീട് ഞാൻ ഓഫീസ് ഒക്കെ ഉള്ള block ന്റെ ഏറ്റവും മുകളിൽ എത്തുന്നു അവിടെ step കയറുമ്പോൾ KJ നെ കാണുന്നു. ഞാൻ ചോദിക്കുന്നു സാധനം ഇരിപ്പുണ്ടോ നമ്മുക്കൊന്ന് അടിച്ചാലോ, അപ്പോൾ അവൻ പറയുന്നു ഈ പകൽ സമയത്തടിക്കണോ, പിന്നെ ഒന്നും സംസാരിക്കത്തുമില്ല, ഞാൻ പറയുന്നു അത് സാരമില്ല. KJ പറയുന്നു എന്നാലും. ഞാൻ ചോദിക്കുന്നു room ഒണ്ടോ ഇല്ലയോ.