A song for dream or reality

Date: 7/9/2019

By saman

ഞാൻ ഒരു വിചനമായ വഴിയിലൂടെ നടക്കുകയായിരുന്നു, അതൊരു കയറ്റമാണ്.ഒരു റബ്ബർ എസ്റ്റേറ്റ് ലേയ്ക്കുള്ള വഴിയാണ്. വഴിയുടെ Left side-ൽ നല്ല താഴ്ച്ചയുള്ള പ്രദേശം. വഴിയിൽ രണ്ടുപേർ നിന്ന് പാട്ടോ എന്തോ പ്രാക്ടീസ് ചെയ്യുന്നത് പോലെ തോന്നി. എനിയ്ക്ക് പരിചയമുണ്ട് അവരെ എവിടെയോ കണ്ടിട്ടുള്ളത് പോലെ. ഞാൻ അവരെ നോക്കി ചിരിച്ചു.അവരത് ചെയ്യുന്നതിൻ്റെ ഇടയ്ക്ക് എന്നെ നോക്കി 'നമസ്കാരം' എന്ന് പറയുന്ന പോലെ തലയാട്ടി ചിരിച്ചു. ഞാൻ കയറ്റം കയറി പോയി. ഒരു പടി പടി ആയിട്ടുള്ള റബ്ബർ എസ്റ്റേറ്റ്. അപ്പോൾ ഒരു പെണ്ണ് വഴിയുടെ സൈഡിലൂടെ എതിരെ വന്നിരുന്നു, എനിക്ക് അറിയാവുന്ന കുട്ടിയാണ്, കുറച്ച് age feel ചെയ്യുന്നു. Phone ചെയ്താണവൾ വരുന്നത്.ഞാൻ അവളെ കണ്ട് ചിരിച്ചു അവൾ mind ചെയ്തില്ല.റോഡിൽനിന്ന് ഞാൻ റബ്ബർ കാടിൻ്റെ ഉള്ളിലേയ്ക്ക് ചെന്നു(Right side). തീരെ പരിചയമില്ലാത്ത ആ എസ്റ്റേറ്റിൻ്റെ ഉള്ളിൽ എനിയ്ക്ക് പരിചയമുള്ള ഒരു വീട്. 'ഇതെന്താ ഇങ്ങനെ'! എന്ന് കരുതി ഞാൻ നിൽക്കുകയായിരുന്നു.ഞാൻ Lucid dream- ൽ ആണോ എന്ന് കരുതി reality check ചെയ്യാം എന്ന് വിചാരിച്ചു പക്ഷേ, എനിക്ക് ചെറിയ പേടിയും excitement-ഉം ഉണ്ടായിരുന്നു. ഞാൻ എൻ്റെ കൈകളിലേയ്ക്ക് നോക്കുന്നതോടുകൂടി പെട്ടെന്ന് ആ പെൺകൊച്ച് എന്നെ പുറകിൽ നിന്നും വിളിച്ച് ആ വീട് ചൂണ്ടി കാണിച്ച് പറഞ്ഞു "എന്താ ഇവിടെ നിൽക്കുന്നത് അങ്ങോട്ട് ചെല്ല് അവിടെ എല്ലാവരുമുണ്ട്" എന്ന്. ഞാൻ പ്പെട്ടെന്ന് അതെല്ലാമറന്ന് അങ്ങോട്ട് പോയി. അവിടെ എൻ്റെ ഒരു cousin ഉണ്ട് പിന്നെ മറ്റാരൊക്കെയോ ഉണ്ട്.അവിടെ പാട്ടെല്ലാം വച്ചിരുന്നു. ഞാൻ പതുക്കെ പതുക്കെ അതിൽ involved ആയി. But ആ song-ൻ്റെ volume ക്രമേണ കൂടി കൂടി വന്ന് ഞാനാ സ്വപ്നത്തിൽ നിന്നും കട്ടായി മറ്റെവിടേയ്ക്കോ പോയി.