Date: 7/28/2019
By muhammad_aslam
ഞാൻ ഒരു ലോകത്ത് ആണ്. ചുറ്റും ഒരു ഇരുട്ട്. ദൂരെ നിന്നൊരു ചെറിയൊരു വെളിച്ചം കണ്ടു ഞാൻ ആ വെളിച്ചത്തിലേക്ക് നടന്നു. പക്ഷെ ആ വെളിച്ചം നല്ല ദൂരത് ആണ്. ഞാൻ ആഞ്ഞു നടന്നു. ഓടി നോക്കി. എത്തുന്നില്ല. എന്റെ കൂടെ 40 പേര് അടങ്ങുന്ന ഒരു കൂട്ടം കൂടെ കൂടി. അവരും ഓട്ടത്തിൽ ആണ്. എല്ലാവരും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സലാം നൽകി. ഞാൻ തിരിച്ചു സലാം തിരിച്ചു വീട്ടി. എല്ലാവരുടേം മുഖത്ത് ഭയങ്കര പ്രകാശം ഉണ്ട്. ഞാൻ തിരിഞ്ഞു നോക്കി. എന്റെ പുറകിലും ആളുകൾ ഉണ്ട്. എന്നെ ഏതോ ഒരു ശക്തി ഓട്ടത്തിൽ നിന്ന് "നീ എത്തില്ല" എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്താൽ എന്റെ കാലിന്റെ താഴെയുള്ള വലിയ ഒരു അഗ്നി ശമനത്തിലേക്ക് ഞാൻ വീഴുമെന്ന് എനിക്ക് ഉറപ്പായി. എന്റെ മുന്നിലുള്ളവർ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ ആ പിന്തിരിപ്പിക്കുന്ന ശക്തി വളരേ ശക്തിയുള്ളതായിരുന്നു. പെട്ടെന്ന് ഞാൻ താഴത്തേക്ക് വീണു. വലിയ ഒരു അഗ്നിയിലേക്ക്. ഇനി രക്ഷയില്ല. ഞാൻ അലറി. ആരുമില്ല സഹായിക്കാൻ.. ഞാൻ ഞെട്ടി ഉണർന്നു.ദേഹം മുഴുവൻ വിയർത്തിട്ടുണ്ടായി. എനിക്ക് മനസ്സിലായി പടച്ചവൻ എനിക്ക് ഒരു സൂചന തന്നതാണ് .. എനിക്ക് ആ വെളിച്ചത്തിൽ എത്തണം എങ്കിൽ ഞാൻ പടച്ചവനിലേക്ക് കൂടുതൽ അടുക്കണം.