Date: 7/10/2019
By sujith21kumar
ഞാനും അമ്മയും അമ്മയുടെ ചേച്ചി അംബി അമ്മയും അംബി അമ്മയുടെ മകൾ അഞ്ജുചേച്ചിയും കൂടി ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞു. നടപ്പന്തലിൽ നിൽക്കുന്നു. അതിനു ശേഷം ഞങ്ങൾ ഒരു ബീച്ചിൽ പോയി പിന്നെ അംബി അമ്മയുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വിശ്രമിക്കാൻ പോയി. ബീച്ചിൽ നിന്നും ഒരു ടാക്സി പിടിച്ചു പോകാനാണ് ആദ്യം തീരുമാനിച്ചത് പിന്നെ ksrtc ലായി യാത്ര ഈ സ്വപ്നത്തിന്റെ തുടർച്ചയോ? മറ്റൊരു സ്വപ്നമോ? എന്ന് അറിയില്ല. തീർത്തും അപരിചിതമായ വീട്. വീട്ടുകാരെ കണ്ടില്ല. അഞ്ജു ചേച്ചിയെ ഞങ്ങൾക്കൊപ്പം കണ്ടില്ല പകരം മാമന്റെ മകൻ അഖിലാണ് ഞങ്ങൾക്കൊപ്പം അവൻ ആദ്യഭാഗത്ത് ഉണ്ടായിരുന്നില്ല. പിന്നെ എന്റെ കോളേജ്മേറ്റ് വെങ്കിടേഷിനെ അവരുടെ അയൽവാസിയായി കണ്ടു. അവനോട് സംസാരിച്ചു ഇരിക്കവേ എന്റെ മൊബൈൽ നോക്കി ചാർജ് 36% ചാർജ് ചെയ്യാൻ ഇട്ടു സ്വപ്നത്തോടെ എഴുന്നേറ്റു