Dream

Date: 7/23/2019

By sujith21kumar

ഞാൻ പാലച്ചുവട്ടിലെ ലോട്ടറിക്കാരന്റെ കൈയിൽ 4 ലോട്ടറി എടുത്തു. അതിൽ 2000/- വീതം സമ്മാനം. പിന്നെ ഒരു ക്ലാസ്സ്‌റൂം ശ്രീദേവി മിസ്സ്‌ ആണ് ക്ലാസ്സ്‌ എടുക്കുന്നത്. ബോയ്സിന്റെ ആദ്യ ബെഞ്ചുകളിൽ എല്ലാം 1, 2, 3 വീതം എല്ലാം ആളുകൾ അവസാന രണ്ടു ബഞ്ചുകളിൽ 7 വീതം ആളുകൾ തിങ്ങിയിരിക്കുന്നു. പിന്നെ അരൂർ ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നു. അവിടെ കുറെ കറുത്ത വസ്ത്രങ്ങളും റിബണുമൊക്കെ അണിഞ്ഞ കുറെ പ്രതിഷേധക്കാർ. പ്രതിഷേധം കാരണം. കുറച്ചു നേരമായി ബസൊന്നും അത് വഴി വന്നിട്ടില്ലെന്ന് അവിടെ നിന്ന ഒരു പയ്യൻ പറഞ്ഞു. അവനുമായി കുറെ സംസാരിച്ചു. അവനും പ്രതിഷേധക്കാരിൽ ഒരുവനായിരുന്നു. അതിനർത്ഥം അവന്റെ വസ്ത്രം പ്രതിഷേധക്കാരുടെ തന്നെയായിരുന്നു. അവനോട് ആ പ്രതിഷേധത്തെ പറ്റി ചോദിച്ചപ്പോൾ. അവൻ പരിഹാസപൂർണമായ മറുപടിയാണ് തന്നത്. പിന്നെ അവനിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. അപ്പോ തോപ്പുംപടിയിലേക്ക് ഒരു ഡബിൾ ഡക്കർ ബസ്. ഞാൻ ആണേൽ ഇതുവരെ ഡബിൾ ഡക്കറിൽ കയറിയട്ടില്ല. മുകളിലത്തെ നിലയിൽ നിന്നും യാത്ര ചെയ്യണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നു. അങ്ങനെ ബസിൽ കയറി. മുകളിലത്തെ നിലയിലെ അവസാനത്തെ നീണ്ട സീറ്റിൽ കുറച്ചു പെൺകുട്ടികൾക്കൊപ്പം സീറ്റ് കിട്ടി. അപ്പോൾ എന്റെ കൂടെ ആ പയ്യനും ഉണ്ടായിരുന്നു.