Dream

Date: 7/29/2019

By sujith21kumar

ഓഫീസിൽ ഇരിക്കുമ്പോൾ എല്ലാവരും ഞെട്ടി. ആരോ വീണു പുറത്ത്. ഞാൻ വേറൊരു ഓഫീസിലേക്ക് എന്റെ acess125 ൽ പോയി. ഞാൻ ചെന്നിട്ട് വേണം സാറിനും വേറൊരാൾക്കും കൂടി പുറത്തേക്ക് പോകാൻ. ഒരു ഓഫീസിൽ ചെന്നപ്പോൾ 2ചേച്ചിമാർ എന്റെ പേരൊക്കെ ചോദിച്ചു. പിന്നെ മറ്റൊരു ഓഫീസിലേക്ക് കൂടി എനിക്ക് പോകേണ്ടതുണ്ടായിരുന്നു. പക്ഷെ എനിക്ക് ആ സ്ഥലത്തെ പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ഞാൻ വണ്ടി ഓടിച്ചു പോവുകയാണ്. പ്രധാന റോഡിലൂടെ പോകുമ്പോൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പാലം. ആ പാലത്തിൽ നിന്നും നോക്കിയാൽ കുറച്ചകലെ ഒരു സമാന്തര പാലവും കാണാം. പിന്നെ ഒരു ജംഗ്ഷനിൽ നിന്നും ഉൾവഴിയിലേക്ക് പോവുകയാണ്. 1, 2മുസ്ലിം പള്ളിയൊക്കെ പിന്നിട്ടു. എന്നിട്ടും ഒരു എത്തും പിടിയില്ല. ഒരു ചേച്ചിയോട് ഈ വഴി എങ്ങോട്ടാ? എന്ന് ചോദിച്ചപ്പോൾ അവർ ഇതൊരു കായലിലേക്കുള്ള വഴിയാണെന്ന് പറഞ്ഞു. ഞാൻ പിന്നെയും മുന്നോട്ട് പോയി വലിയ താമരകൾ നിറഞ്ഞ ഒരു സുന്ദരമായ കായൽ. അവിടെ വഴി അവസാനിച്ചു. പിന്നെ വന്ന വഴി തിരികെ പോയി. അപ്പോളും ആ ചേച്ചിയെ കണ്ടു. പിന്നെ ഞാൻ വണ്ടിയുമായി നില്കുന്നത്. ഒരു ഓഫീസിന്റെ ഒന്നാമത്തെ നിലയിലാണ്. അവിടെ പുറത്ത് കടക്കാൻ പല മുറികളിലേക്കും ഞാൻ വണ്ടി ഓടിച്ചു. പിന്നെ ഒരു സാറിനോട് പുറത്തേക്കുള്ള വഴി ചോദിച്ചപ്പോൾ. അദ്ദേഹം ഇരുമ്പിന്റെ ഒരു കോണിപ്പടി കാട്ടി തന്നു. അത് വഴി എങ്ങനെ? വണ്ടിയുമായി ഇറങ്ങും? ഞാൻ ആലോചിച്ചു. പിന്നെ കോണിപ്പടിയുടെ കൈവരിക്ക് ഒരു വണ്ടിയുടെ ടയർ ഇരിക്കാനുള്ള വീതിയുണ്ട്. അതിലുടെ വണ്ടി കയറ്റി. ശർർർർ താഴെ ഇറങ്ങി. അത് ഓഫീസിന്റെ പിൻവശമായിരുന്നു. പിന്നെയും കറങ്ങി മുൻവശം എത്തി പ്രധാന റോഡിലേക്ക്‌ വന്നു . ഒരു ഓട്ടോക്കാരന്റെ അടുത്ത് ഈ സ്ഥലം ഏതാണെന്നു ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല പിന്നെ വേറെ അവിടെയുള്ള നാട്ടുകാരൻ എന്ന് തോന്നിച്ച ആളോട് ഈ സ്ഥലം ഏതാണെന്നു ചോദിച്ചു. അയാൾ പറഞ്ഞു ഇത് കൊല്ലം ജില്ലയിലെ കുമ്മം. കുമ്മമോ?? ഇതേ ചോദ്യം മനസ്സിൽ ചോദിച്ചു. ഞാൻ ഉണർന്നു