Date: 7/8/2019
By VishnuSagar.P
ജൂലൈ ഒന്നാം തീയതി തന്നെ കണ്ട രണ്ടാമത്തെ സ്വപ്നം. ഞാൻ ഒരു ബസ്സ് യാത്രയിലണ്. ബസ്സ് KSRTC ആണ്. ബസ്സ് സ്റ്റാൻഡിലെത്തി ഞാൻ ഇറങ്ങുന്നു. തുടർന്ന് എന്റെ കയ്യിലെ ഒരു ബുക്ക് നഷ്ടപ്പെട്ടതായി മനസ്സിലാക്കി ഞാൻ തിരികെ ബസ് സ്റ്റാന്റിലേക്ക് വരുന്നു. അവിടെ ഓഫീസിൽ കണ്ടക്ടറോട് ചോദിക്കുന്നു. അയാൾ ഒരു ബുക്ക് എടുത്തു കാണിച്ചു.അതിൽ തെളിവായി ഞാൻ എന്റെ ഫോട്ടോ കാണിച്ച് കൊടുക്കുന്നു. പിന്നീട് അയാൾ അതിലെ പേര് വായിക്കുന്നു. അച്ഛന്റെ പേര് ആയിരുന്നു അത്. അച്ഛന്റെ പഴയ ഒരു ഫോട്ടോയും അതിലുണ്ടായിരുന്നു.