Date: 7/7/2019
By Aswajith
കസിന്റെ 'അമ്മ പറഞ്ഞിട്ട് lic രവിയേട്ടന്റെ വീട്ടിൽ വൈകുന്നേരം വിളക്ക് കത്തിക്കാൻ പോയി. വിളക്ക് കത്തിച്ചു കസിന്റെ 'അമ്മ തിരിച്ചു പോയി അവരു വരുന്നത് വരെ എന്നോട് അവിടെ നിൽക്കാൻ പറഞ്ഞു. ഒരുപാട് സമയം അവരെ കത്തുനിന്നെങ്കിലും അവരു വരുന്നില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി തിരിച്ചു വന്നപ്പോ അകത്തു നിന്ന് ഒരാള് എന്തോ എടുത്തു നടന്നു പോകുന്നത് കണ്ടു.അവിടത്തെ പണിക്കരാണ് എന്നു കരുതി. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ വന്നു കൂടെ ടീച്ചറിന്റെ മോനും എന്റെ കസിനും ഉണ്ട്.. ഞാൻ പോകാൻ ഇറങ്ങിയപ്പോ കസിൻ പോവല്ലേ നമുക്ക് ഒരു പായ കെട്ടണം എന്നു പറഞ്ഞു. ഒരു വലിയ താർപായ എടുത്തു. അതു അവരുടെ വീടിന്റെ സൈഡിൽ കെട്ടണം. മുത്തു ഏട്ടൻ പായയുടെ ഒരു വശവും കൊണ്ടു മരത്തിൽ കയറി മറുവശത്ത് ചന്ദ്രേട്ടൻ വേറെ മരത്തിലും കയറി. അശ്വിൻ ചന്ദ്രേട്ടന്റെ കൂടെ പകുതി വരെ കയറി നിൽപ്പുണ്ട്. പായ കെട്ടി കഴിഞ്ഞു അവരുടെ വീടിന്റെ മുകൾ ഭാഗതിനെ കൊണ്ട് അർജുവും അശ്വിനും ഞാനും ചർച്ച ചെയ്തു..