Date: 7/10/2019
By Abe
എന്റെ കയ്യിൽ ഒരു 1992 model ബുള്ളറ്റ് ഉണ്ട്. old model bullet maintain ചെയ്തു കൊണ്ട് പോകാൻ കുറച്ചു പണ ചെലവ് ഉണ്ട്. ഇതിൽ ഒക്കേ വെറുതെ അഭിമാനം കൊള്ളുന്നു. അപ്പോൾ ഞാനതുമായി നാട്ടിലൊക്കെ വെറുതെ കറങ്ങുകയാണ്. ഞാൻ 6-10 പഠിച്ച സ്കൂളിലൊക്കെ പോയി ആരെ ഒക്കെയോ കണ്ടു ഓർത്തെടുക്കാൻ കഴിയുന്നില്ല എനിക്ക് പെട്ടെന്ന് മനസിലായി ഞാനിന്നു സ്വപ്നം മറന്നു പോകുമെന്ന് അതുകൊണ്ട് അന്നരം എഴുതുന്നതാണ് ബുദ്ധി. പക്ഷെ അന്നരം എഴുതാൻ പോയാൽ ഉറക്കം പോകും അത് കൊണ്ട്, കണ്ട സ്വപ്നത്തിന്റെ ഒരു outline ഉണ്ടാക്കി അതോർത്തോർത്തു കിടന്നു അത് ഞാനിങ്ങനെ ആയിരുന്നു ഉണ്ടാക്കിയത് school-bullet-ഫ്രണ്ട് ന്റെ പേര്. പക്ഷെ ആ ഫ്രണ്ട് ന്റെ പേര് ഓർക്കാൻ കഴിയുന്നില്ല. അന്നേരമാണ് നീലു (നിഷ സാരംഗ് ) അവരുടെ ഇഷ്ടപെട്ട ഏതോ ആഹാര സാധനം ഉണ്ടാക്കുന്നതിനെ പറ്റി സംസാരിക്കുന്നതു ശ്രദ്ധിക്കുന്നത് അന്നരം ഞാനോർക്കുന്നു എന്തിനാ വെറുതെ ഇതൊക്കെ നോയ്‌കൊണ്ടു നില്കുന്നത് പെട്ടെന്ന് കണ്ട സ്വപ്നമൊക്കെ എഴുതി വയ്കാം. ഞാൻ സ്വപ്നം എഴുതാൻ തുടങ്ങി പക്ഷെ എത്ര എഴുതിയിട്ടും എഴുതാൻ കഴിയുന്നില്ല.