സ്വപ്നം സ്വപ്നം

Date: 7/10/2019

By Abe

ഞാൻ തിരിച്ചു സ്റ്റേഷനിൽ എത്തി, നമ്മളുടെ bathroom ന്റെ അവിടുന്നു നടന്നു room ലേക്ക്, അപ്പോൾ യോഗേഷ് അവരുടെ മുറിയിൽ നിന്നും ഇറങ്ങി വന്നു, അവൻ ചോദിച്ചു ഇനി മൂന്നു ദിവസം free അല്ലെ നമുക്കെവിടെയെങ്കിലും കറങ്ങാൻ പോകാം, pelling പോകാനാണ് അവനു താത്പര്യമെന്ന്, ഞാൻ പറഞ്ഞു ശരി പോകാം പക്ഷെ നല്ല വണ്ടി വല്ലോം വേണം അല്ലെ വഴിയിൽ കിടന്നു പോകും. TR Singh റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോകുന്നത് കണ്ടു. ഇവനിതു വരെ തിരിച്ചു പോയില്ലേ, അവൻ വിചാരിച്ചാൽ മാസങ്ങളോളം ഇവിടെ നില്കാൻ കഴിയും എന്നു ഇവൻ പറഞ്ഞായിരുന്നു. ദേ ആശിഷ് റൂമിലേക്ക്‌ കയറി പോകുന്നു ഇവനും തിരിച്ചു വന്നോ. രണ്ടു ദിവസം സ്വാതന്ത്ര്യമായിട്ടു ആരുമില്ലാതെ ഇവിടെ നിൽക്കാമെന്ന് വിചാരിച്ചതാണ്. ആശിഷ് എപ്പോം എത്തി ഇപ്പോൾ വന്നതേ ഉള്ളു Room വല്ലാതെ അലങ്കോലമായി കിടക്കുന്നു ഇത് എന്താ ഇവിടം ഇങ്ങനെ കിടക്കുന്നെ ഒരു 10 min മുൻപ് നല്ലതായി കിടന്നതാണല്ലോ ആശിഷ് പറഞ്ഞു എന്തുവായാലും ഇതിനി clean ചെയ്തേ പറ്റു പിന്നെ എന്തിനാ ഈ കള്ളം പറയുന്നേ. എപ്പോളും room നശിപ്പിച്ചു വൃത്തികേടായി ഇടുന്നത് എന്റെ രീതിയാണ് ഒരു ഇടുങ്ങിയ road ളുടെ ഞാനും ആശിഷും പോകുന്നു അവനാണ് വണ്ടി ഓടിക്കുന്നത് road മുഴുവൻ bike കളാണ് ഒരു ഹാർലി team മുന്നേ മുന്നേ പോകുന്നുണ്ട് അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിമുട്ടുന്നുണ്ട് ഇവന്മാര് വണ്ടി ഓടിക്കുമ്പോൾ, ചിലപ്പോൾ ഈ ഹാർലി മറിയത്തിലായിരിക്കും.പെട്ടെന്ന് മഴ ചാരി തുടങ്ങി എല്ലാവരും വണ്ടി side ലേക്ക് അടിപ്പിച്ചു side ൽ വേറൊരു വണ്ടിയോടു ചേർത്ത് നിർത്തിയോണ്ട് അതിൽ സപ്പോർട്ട് ചെയ്തു ഇറങ്ങിയപ്പോൾ ആ വണ്ടിയുടെ stand ഇളകി മറിയാൻ തുടങ്ങി മറിഞ്ഞൽ അപ്പുറത്തെ കൊക്കയിൽ പോകും ഞാനതു കൊണ്ട് വണ്ടിയിങ്ങനെ കൈ കൊണ്ട് ബാലൻസ് ചെയ്തു പിടിച്ചു. അപ്പോൾ ആ team ലുള്ള ഒരുത്തൻ ഇതൊക്കെ കാണുന്നുണ്ട്, ഞാനവനോട് പറഞ്ഞു ഇപ്പം വണ്ടി പോയേനെ ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ. വന്നു stand ഇട് അവൻ അനങ്ങുന്നില്ല പിന്നെ ഞാൻ ആശിഷനെ വിളിച്ചു ഈ വണ്ടിയൊന്നു പിടിക്ക് അവനും മൈൻഡ് ചെയ്യുന്നില്ല അപ്പോഴേക്കും വണ്ടിയുടെ ഉടമ വന്നു വണ്ടി പിടിച്ചു. എന്റെ phone പോക്കറ്റിൽ നിന്നും നിലത്തു പോയി ഞാനതു എടുക്കാൻ നോക്കിയപ്പോൾ അത് കിട്ടുന്നില്ല, അന്നരം ആശിഷ് phone എടുത്തു തന്നു മഴ ഉറച്ചു ഞങ്ങൾ ഒരു കെട്ടിടത്തിന്റെ അകത്തേക്ക് കയറി നിന്നു. എനിക്ക് ഒരു call വന്നു അത് ഒരു wrong No. ആയിരുന്നു. അയാൾ പറയുന്നു അയാൾക്കു ഏതോ ഒരു മലയാളിയോടാണ് സംസാരിക്കേണ്ടിയിരുന്നത് ഞാൻ പറഞ്ഞു me bhi malayali hum. Sorry ഞാനും മലയാളിയാണ്. Phone cut ചെയ്തു അപ്പോഴ് ഇതെന്റെ phone അല്ലല്ലോ ഇത് ഒരു samsung ന്റെ പുതിയ phone ആണ്. ഏതായാലും മലയാളീടെ ആണെങ്കിൽ പിന്നെ ഹാർലി യിൽ വന്ന teams ന്റെ അരടെ എങ്കിലും ആകും. ഞാനവരോട് ചോദിച്ചപ്പോൾ ഒരുത്തൻ വാങ്ങിച്ചു നോക്കിയിട്ട് പറഞ്ഞു ഇത് ഞങ്ങളുടെ ആരുടെയും അല്ല, എന്നിട്ട് phone അങ്ങ് അവൻ കീശയിൽ ഇട്ടു നിങ്ങടെ അല്ലെങ്കിൽ പിന്നെ അതിങ്ങു തന്നേക്കു ഉടമസ്ഥൻ തിരിച്ചു കൊടുക്കണം. ഞാൻ ആശിഷനോട് പറഞ്ഞു നീ എടുത്തു തന്നത് എന്റെ phone അല്ല "അതിനു ഞാൻ പറഞ്ഞില്ലാലോ സാറിന്റെ phone ആണെന്ന് " "ആ ശരി എന്തുവായാലും phone തപ്പണം വാ ഒന്ന് നോക്കിയിട്ട് വരാം " അവൻ അനങ്ങിയില്ല ഞാൻ നോക്കുമ്പോൾ നല്ല മഴ phone മുഴുവൻ വെള്ളം കയറി കാണും. Phone വീണേടം മുഴുവൻ sandy soil ആണ് phone മണ്ണിലേക്ക് താഴ്ന്നു പോയി കാണുമോ അങ്ങനാണെങ്കിൽ വെള്ളം കയറുമോ. ഏതായാലും നോക്കാം ഹേ phone ഇവിടെ അല്ലായിരുന്നല്ലോ വീണത് ഒരു പാലത്തിന്റെ അപ്പുറത്തായിരുന്നു അങ്ങോട്ട്‌ പോകാം ഇവിടേം അല്ലായിരുന്നു എന്തൊരു മറവിയാണെന്റെ ഈശ്വര ഇനി എങ്ങനെ തിരിച്ചു പോകുമെന്ന് പോലും മനസിലാകുന്നില്ല ഇതെന്താ ഇങ്ങനെ ഒരു പക്ഷെ ഇതൊരു സ്വപ്നമായിരിക്കും, കാരണം ഞാൻ ആഷിഷിന്റെ കൂടെ എങ്ങും പോകാൻ ചാൻസ് ഇല്ല ഇത് സ്വപ്നം തന്നെയാണ് ഉണർന്നു നോക്കുമ്പോൾ കിടക്കയിൽ തന്നെ കാണും phone ഉറക്കമുണർന്നു ആദ്യമേ തന്നെ phone നോക്കി ഒണ്ടു പക്ഷെ ഇതെനിക്ക് അവിടുന്നു വീണു കിട്ടിയ phone തന്നെയാണ് അപ്പോൾ ആ കണ്ടതൊന്നും സ്വപ്നം അല്ലായിരുന്നു. പക്ഷെ അങ്ങനെയാന്നേൽ ഞാനവിടെ പോയിട്ടു വീട്ടിലെങ്ങനെ എത്തി, ദൈവമെ ഇതും സ്വപ്നമോണോ ഇനി. ഞാൻ എന്റെ ശരീരത്തിൽ നുള്ളി നോക്കി വേദനിക്കുന്നില്ല ഒന്നു ചാടി നോക്കി വല്യ effort ഒന്നും വേണ്ടി വരുന്നില്ല അതായതു ഞാൻ സ്പഷ്ട സ്വപ്നത്തിലാണ് phone ഒക്കെ പിന്നെ നോക്കാം ഇനി ഇഷ്ടപെട്ട നടക്കാത്ത കാര്യങ്ങൾ ഒക്കെ enjoy ചെയ്യാം. സന്തോഷം കൊണ്ട് കൊച്ചു പിള്ളാരൊക്കെ തുള്ളി ചാടുന്ന പോലെ തുള്ളി ചാടി, അപ്പോൾ അമ്മ അങ്ങോട്ട്‌ വന്നു നോക്കിയിട്ടു പോയി അതിനെന്താ ഇതൊക്കെ സ്വപ്നമാണ്. ഇഷ്ടപ്പെട്ട ഒരു സിനിമ നടിയെ ഓർത്തു അവര് വരികയും ചെയ്തു പക്ഷെ എന്റെ കയ്യിലൊക്കെ ഒരു ഭാരമുള്ളതു പോലെ അനുഭവപെട്ടു ഞാനെന്റെ കയ്യെടെ പുറത്തു കിടന്നാണ് ഉറങ്ങുന്നത്