Home & social work a

Date: 7/12/2019

By sujith21kumar

തുടർച്ചയായ രണ്ടാം ദിവസവും വീട് എന്നെ വിടാതെ പിന്തുടരുന്ന സ്വപ്നമായി.എല്ലാവരെയും കടത്തിവെട്ടി ഞാൻ സ്വന്തമാക്കുന്നത് തന്നെ പക്ഷെ വേറെ പശ്ചാത്തലത്തിൽ കച്ചവടം. അടുത്തതായി കണ്ടത് ഓഫീസിൽവീണ്ടും വീണ്ടും ഒരു സാമൂഹ്യസേവനം സംഘടിപ്പിക്കുന്നു. കഴിഞ്ഞ തവണത്തെ കുറവുകൾ നികത്തി മുൻവശത്ത് ഇത്തവണ ഒരു ഷാമിയാനയ്ക്ക് കീഴിൽ പൊതുസമ്മേളനം ഷാമിയാനയ്ക്ക് സാമ്യപ്പെടുത്തി നെറൂൺ നിറത്തിലെ മേശവിരി. ഇത്തവണ സ്വാഗത പ്രസംഗ ചുമതല എനിക്കാണ്. മാഡവും പൂർണിമ ചേച്ചിയുമാണ് എന്റെ പേര് പരിഗണിച്ചത്. പിന്നെ സഞ്ജയ്‌ സാറും അത് ശരിവച്ചു.